കൊടുവായൂർ: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. വിത്തനശ്ശേരി തേങ്ങാപ്പാറ ലക്ഷംവീട് കോളനിയിൽ ജലജയാണ് (42) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.40ന് പല്ലാവൂർ ചടയൻ കുളത്തിനുസമീപം കൊടുവായൂർ വിത്തനശ്ശേരി റോഡിലാണ് അപകടം. ജലജ മകൻ ജിബിഷ് ഓടിച്ച ബൈക്കിനുപിന്നിൽ യാത്ര ചെയ്തുവരുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്ക് ഓടിച്ച ആർമി ഉദ്യോസ്ഥനായ ജിബിഷിന് നിസ്സാര പരിക്കേറ്റു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: മനോജ്. മറ്റൊരു മകൻ: ജിബിൽ.