ആലത്തൂർ: പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് കോതകുളം വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൾ ദേവകി (50) ആണ് മരിച്ചത്. വ്യാഴാഴ്ച തിരുവോണ ദിവസം രാത്രി 12.30 ഓടെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആലത്തൂർ താലൂക്കാശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.45 ഓടെയാണ് മരിച്ചത്. ഭർത്താവ് കുനിശ്ശേരി സ്വദേശി പരേതനായ വേലായുധൻ. മാതാവ്: അമ്മുക്കുട്ടി. മക്കൾ: സുധിഷ്, സുജിത. മരുമകൻ: ശിവപ്രസാദ്. സഹോദരങ്ങൾ: സുരേഷ്, രാജേഷ്, സുമതി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ്മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും.