കൂട്ടിലങ്ങാടി: ചെലൂർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന ആലുംകുന്നിലെ പാലേൻ പടിയൻ നെടുംകുളത്തിൽ മരക്കാർ (കുഞ്ഞുട്ടി -63) നിര്യാതനായി. മുൻ പ്രവാസിയായിരുന്നു. ഭാര്യ: കൂരിമണ്ണിൽ പാറപ്പുറത്ത് ഫാത്തിമ (പെരിമ്പലം). മക്കൾ: മുഹമ്മദ് ഷാഫി (പ്രഫഷനൽ കൊറിയഴ്സ് മലപ്പുറം), റിസ്വാൻ (റെയിൽവേ), ലുഖ്മാൻ (നെക്സ്റ്റ് മൊബൈൽ ഷോപ്പ്, കൂട്ടിലങ്ങാടി), നസീറ. മരുമക്കൾ: അഹമ്മദ് കബീർ (സൗദി), സമീറ, മാജിദ നസ്റിൻ, നവീന.