ഊർങ്ങാട്ടിരി: മൈത്ര പരേതനായ കൊറളിയാടൻ ചേക്കാലിയുടെ മകൻ കെ.സി. അബൂബക്കർ മൗലവി (80) നിര്യാതനായി. കുറ്റ്യാടി, വടകര, മൂക്കുതല, കാസർകോട്, കൈപ്പമംഗലം, കൊടുവള്ളി, മാഹി എന്നിവിടങ്ങളിൽ അറബിക് കോളജ് അധ്യാപകനായിരുന്നു. വടക്കാങ്ങര ജന്നത്തുൽ ഹുദ അറബിക് കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: റഹ്മത്ത് ബീഗം, അബുൽ ഹസൻ, ആയിശ ബീഗം, സാജിദ, ശാക്കിറ, നബീൽ. മരുമക്കൾ: ജസീല, മുജീബ് റഹ്മാൻ, അബ്ദുറഹ്മാൻ, നൗഷാദ്, ഷജ്ല, പരേതനായ ജമാലുദ്ദീൻ.