മനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് എല്ല് രോഗനിർണയ വിദഗ്ധൻ കോഴിക്കോട് മാത്തോട്ടം സ്വദേശി ഡോ. വിനോദ്കുമാർ (57) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര വർഷമായി മാനന്തവാടിയിൽ സ്ഥിരതാമസമാക്കി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ദീപ പുരുഷോത്തമൻ (ഗൈനക്കോളജിസ്റ്റ്, ഗവ. ആശുപത്രി പറശ്ശിനിക്കടവ്). മക്കൾ: അനന്യ, അമുദം (ഇരുവരും വിദ്യാർഥികൾ).