ഹരിപ്പാട്: കാൽവഴുതി വെള്ളത്തിൽ വീണ് പ്രഭാതസവാരിക്കിറങ്ങിയയാൾ മരിച്ചു. പള്ളിപ്പാട് മുട്ടം വീരവനയില് ഗോപിനാഥന്റെ മകന് ജി. സന്ദീപാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെ തളിക്കല്‍ പാടശേഖരത്തിന് നടുവിലെ റോഡില്‍ക്കൂടി നടക്കവെ ചെരിപ്പ് വഴുതി വെള്ളത്തില്‍ വീണു. ഇതെടുക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും തിരച്ചിലില്‍ രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഹരിപ്പാട് മോര്‍ച്ചറിയില്‍. ഭാര്യ: ഗോപിക. മകന്: സഹസ്രാശു. സംസ്കാരം പിന്നീട്.