അലനല്ലൂർ: തിരുവിഴാംകുന്നിലെ പരേതനായ കൊങ്ങത്ത് കുഞ്ഞുമുഹമ്മദ് മൗലവിയുടെ മകൻ അബ്ദുല്ല മൗലവി (60) നിര്യാതനായി.
ജെ.ഡി.ടി വെള്ളിമാട്കുന്ന്, വാടാനപ്പള്ളി ഓർഫനേജ് എന്നിവിടങ്ങളിൽ മെന്ററായും വണ്ടൂർ ഇസ്ലാമിയ കോളജ് മസ്ജിദ്, എടവണ്ണ, നല്ലളം, എടവണ്ണപ്പാറ, തിരുവാലി, പാലക്കാട്, പാലപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ ഇമാമായും ജോലി ചെയ്തിട്ടുണ്ട്. മാതാവ്: ആമിന. ഭാര്യ: സലീന. മക്കൾ: റിൻഷാദ്, ഫൈസുറഹ്മാൻ, ശബ്ന, റജ ഫാത്തിമ, ഹനാൻ. മരുമക്കൾ: ഫിറോസ്, റംസീന. സഹോദരങ്ങൾ: കുഞ്ഞാപ്പ, ഖദീജ, യൂനുസ് സലീം, സുഹൈറലി.