വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. ഗാന്ധിഗ്രാമം മാലിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ (ബേബിചേച്ചി-73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെ പാലക്കാട് ലൈനിലായിരുന്നു അപകടം. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ കണ്ടശാംങ്കടവിൽ നിന്ന് ബംഗളൂരുവിലേക്കു പോയിരുന്ന കാറാണ് ഇടിച്ചത്. ഡ്രൈവർ സോഹനനെയും കാറും വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ ഒല്ലൂർ തരകൻ കുടുംബാംഗമാണ് മരിച്ച ത്രേസ്യാമ്മ. മക്കൾ: ബീന ആൻറണി, ബാബു സെബാസ്റ്റ്യൻ, ബിജു സെബാസ്റ്റ്യൻ. മരുമക്കൾ: സോണിയ ബാബു പറമുണ്ടയിൽ കല്ലടിക്കോട്, ജോളി ബിജു മണലിൽ എറണാകുളം, ആൻറണി കുന്നത്ത് പെരുമ്പാവൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.