കുഴൽമന്ദം: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. കണ്ണാടി തുമ്പിളംപറമ്പ് സുരേഷിന്റെ ഭാര്യ ശ്രീജ (42) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരിച്ചത്. ബുധനാഴ്ച ദേശീയപാത കണ്ണാടി കാഴ്ചപറമ്പിൽ ജങ്ഷനിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിൽ സിഗ്നൽ തെറ്റിച്ച് കുഴൽമന്ദം ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഞായറാഴ്ചക്കാവ് അംഗൻവാടി ഹെൽപ്പറാണ് ശ്രീജ. ഭർത്താവ് സുരേഷ് സി.പി.എം പന്നിക്കോട് ബ്രാഞ്ച് സെക്രട്ടറിയും കർഷക തൊഴിലാളി യൂനിയൻ കണ്ണാടി വില്ലേജ് സെക്രട്ടറിയുമാണ്. മക്കൾ: അപർണ, അജയ്. പിതാവ്: സുരേന്ദ്രൻ. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: ശ്രീജിത്ത് (ഗൾഫ്), ഷീജ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.