പാണ്ടിക്കാട്: പൂളമണ്ണ വളവിലെ പറമ്പിൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. കരുവാരകുണ്ട് സഹകരണ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. മുസ്ലിം ലീഗിന്റെ പാണ്ടിക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. നൂറുൽ ഇസ്ലാം സെക്കൻഡറി മദ്റസയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ആമിനക്കുട്ടി (വാണിയമ്പലം). മക്കൾ: ആബിദ, നഷാദ്, സാജിദ. മരുമക്കൾ: മുഹമ്മദ് (കുന്നപ്പള്ളി), തസ്നി, സുൽഫിക്കർ (കരുവാരകുണ്ട്).