ആലപ്പുഴ: ജില്ലയിൽ പാലിയേറ്റിവ് കെയർ രംഗത്തെ മുതിർന്ന ഡോക്ടറും ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിലെ റിട്ട. മെഡിക്കൽ ഓഫിസറുമായ ആലപ്പുഴ തത്തംപള്ളി പ്രശാന്തി സി.കെ. രാമചന്ദ്രപണിക്കർ (69) നിര്യാതനായി. സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ രക്ഷാധികാരിയായിരുന്നു. പ്രായമായ കിടപ്പുരോഗികൾക്ക് വീടുകളിൽ സാന്ത്വനപരിചരണം ഒരുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ ആൻഡ് പാലിയേറ്റിവ് കെയർ പദ്ധതി നടപ്പാക്കി. പറവൂർ അസീസി ഹോസ്പിറ്റലിൽ കാൻസർ രോഗികളുടെ പരിചരണവും ഏറ്റെടുത്തിരുന്നു. ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിലാണ് ഔദ്യോഗിക സേവനം തുടങ്ങിയത്. 2008-ൽ നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിച്ചു.
ഭാര്യ: പരേതയായ ഗിരിജാകുമാരി. മക്കൾ: ഡോ. ആർ. അശോക് ( മെഡിക്കൽ കോളജ്, കോട്ടയം), ഡോ. ആർ. അരവിന്ദ് (അനസ്തീഷ്യ ഡിപ്പാർട്മെന്റ്, ഇടുക്കി മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. സി.എൻ. നിഷ (പ്രഫസർ, കുറിച്ചി ഹോമിയോ കോളജ് കോട്ടയം), ഡോ. എസ്. അനുഷ (റേഡിയോളജിസ്റ്റ്).