ചെങ്ങന്നൂർ: വെൺമണി നാടാവള്ളിൽ ചേരിയിൽ പുത്തൻവീട്ടിൽ കെ.ജെ. ചെറിയാൻ (റിട്ട. ഹെഡ്മാസ്റ്റർ -83) നിര്യാതനായി. ഭാര്യ: വെൺമണി പുത്തൻപുരക്കൽ കുടുംബാംഗം പരേതയായ മറിയാമ്മ ചെറിയാൻ (റിട്ട. അധ്യാപിക, എം.ടി.എച്ച്.എസ്, വെൺമണി). മക്കള്: ജോൺ ചെറിയാൻ, സൂസൻ റജി, എൽസാ ഡാനി. മരുമക്കൾ: ബീന ജോൺ, റെജി ജോർജ്, ഡാനി കാങ്കാലിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.