ചിങ്ങവനം: തറയില്‍ മുളക്കാഞ്ചിറ പരേതനായ ഡോ. എം.സി. സ്കറിയയുടെ ഭാര്യ മറിയാമ്മ സ്കറിയ (76) നിര്യാതയായി. നീലംപേരൂര്‍ ചേരാറ്റുകളത്തില് കുടുംബാംഗമാണ്. മക്കള്‍: സിനി (ദീപിക, കോട്ടയം), അനി (യു.എസ്), ജോ (മസ്കത്ത്). മരുമക്കള്‍: മജോ പുന്നുച്ചേരില്, പാക്കില്‍ (ഇന്‍ഫന്റ് ജീസസ് നഴ്സറി സ്കൂള്‍, ചിങ്ങവനം), ആനി (യു.എസ്), പാപ്പാത്തില് മാന്നാര്‍, ഷീബ കൊന്നക്കല്‍ ചിങ്ങവനം (ടീച്ചര്‍, ക്ലീമിസ് സ്കൂള്‍, ചിങ്ങവനം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്ളി സെമിത്തേരിയില്‍.