ഒറ്റപ്പാലം: എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്തുവരുകയായിരുന്ന യുവ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ പെരിങ്ങാശ്ശേരി മുതുബാലക്കൽ വൈശാഖ് റോയാണ് (25) മരിച്ചത്. വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് വൈശാഖിനെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.