തിരൂർ: പയ്യനങ്ങാടി ടി.എസ് റോഡ് പരേതനായ കണ്ടാത്തിയിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യയും ദീർഘകാലം ആലിൻചുവട് ആർ.ജെ.എം സ്കൂൾ പ്രധാനാധ്യാപികയും സാമൂഹിക പ്രവർത്തകയും തിരൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന ചെറുതോട്ടത്തിൽ ആയിശുമ്മു (80) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ കണ്ടാത്തിയിൽ (തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്) ജംഷീ൪, അഡ്വ. ഷമീർ പയ്യനങ്ങാടി (എൻ.വൈ.എൽ സംസ്ഥാന പ്രസിഡന്റ്), ഷാജിത, മുനീറ. മരുമക്കൾ: തൽഹത്ത് (നരാക്കൽ), സഹീർ (പൂഴിക്കുന്ന്), റസീന, സീനത്ത്, നസീറ. സഹോദരങ്ങൾ: കുഞ്ഞീതു, മമ്മി (തിരൂർ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ്), സൈതുമുഹമ്മദ് (തിരൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), പരേതനായ സി.എം. ബഷീർ (ഡി.സി.സി ജനറൽ സെക്രട്ടറി), മുഹമ്മദ് സലീം.