തിരൂർ: ചമ്രവട്ടം പരേതനായ തോട്ടുങ്ങപ്പറമ്പിൽ അസീസിന്റെ ഇളയ മകൻ മുഹമ്മദ് അനീസ് (42) സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. ഏഴ് മാസത്തോളമായി അരാംകോ കമ്പനിയിൽ ഇലക്ട്രീഷ്യനാണ്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: പരേതയായ തായുമ്മ ഹജ്ജുമ്മ. ഭാര്യ: റസീന. സഹോദരങ്ങൾ: കുഞ്ഞിമരക്കാർ, അലി, അബൂബക്കർ, ഷാഫി (ജിദ്ദ), ഷംസുദ്ദീൻ, ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും.