വള്ളിക്കുന്ന്: മീൻ പിടിക്കാൻ പോകുമ്പോൾ തോണിയിൽ തലകറങ്ങി വീണ മത്സ്യത്തൊഴിലാളി ചികിത്സക്കിടെ മരിച്ചു. ആനങ്ങാടി സ്വദേശി പരേതനായ കറുത്ത മൊയ്തീൻകുട്ടീന്റെ പുരക്കൽ കാസ്മിയുടെ മകൻ ഹനീഫയാണ് (48) മരിച്ചത്. സഹപ്രവർത്തകരോടൊപ്പം ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ കടലുണ്ടിക്കടവിൽനിന്ന് അഞ്ച് കി.മീ. അകലെ തോണിയിൽ തലകറങ്ങി വീഴുകയായിരുന്നു. ഉടൻ കരക്കെത്തിച്ച് ആദ്യം കോട്ടക്കടവിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ടോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്. ഭാര്യ: ബീവിജ. മക്കൾ: ആഷിഖ്, അൽത്താഫ്, ആഫിജ, അസ്ബീന. മരുമക്കൾ: മുബാറക്, അലി സാഹിർ.