മാന്നാർ: ചെന്നിത്തല ഒരിപ്രം അക്രോട്ട് വീട്ടിൽ വിമുക്തഭടൻ ആനന്ദൻ നായർ (81) നിര്യാതനായി. ചെന്നിത്തല തൃപ്പെരുന്തുറ കോയിക്കലേത്ത് കുടുംബാംഗവും മാടക്കൽ കുടുംബയോഗം രക്ഷാധികാരിയുമായിരുന്നു. ഭാര്യ: എസ്. രാജമ്മ. മക്കൾ: എ.ആർ. ശ്രീകല (അധ്യാപിക, ചിങ്ങവനം എൻ.എസ്.എസ് ഹൈസ്കൂൾ, കോട്ടയം), എ.ആർ. രാജേഷ് (മലയാള മനോരമ ദിനപത്രം, കോട്ടയം), മരുമക്കൾ: വി.ജി. വിജയകുമാർ (സൂപ്രണ്ട്, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി), ഇന്ദു പി. നായർ (അധ്യാപിക, വിദ്യാധിരാജ ഹൈസ്കൂൾ, മാവേലിക്കര). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.