അരൂര്‍: ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിനെത്തിയ ഗൃനാഥനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രങ്ങളിലും മറ്റും ചിത്രപ്പണിചെയ്യുന്ന കുമ്പളം പഞ്ചായത്ത് പനങ്ങാട് മുണ്ടേമ്പള്ളി അരൂപ്പിള്ളിച്ചിറ സതീശനാണ്(44) മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ എഴുപുന്നക്ക് സമീപമാണ് അപകടം. പിതാവ്: ശശീന്ദ്രന്. ഭാര്യ: രാഗിണി. മകള്‍: സാന്ദ്ര.