അമ്പലപ്പുഴ: ഗൃഹനാഥന് ട്രെയിന്‍തട്ടി മരിച്ചു. തകഴി മൂന്നാം വാര്‍ഡില്‍ സ്വേതനിവാസില് പരമേശ്വരന് നായരുടെ മകന് ശ്രീകുമാറാണ്(54) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെ കടയിലേക്ക് പോകുന്നതിനിടെ കരുമാടി ലെവല്‍ ക്രോസിന് സമീപത്തുവെച്ച് ട്രെയിന്തട്ടുകയായിരുന്നു. എറണാകുളത്തെ കാര്‍ഗോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. അമ്മ: പരേതയായ പൊന്നമ്മ. ഭാര്യ: പരേതയായ ശ്രീലത. മകള്‍: ശ്വേത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.