മട്ടാഞ്ചേരി: പാലത്തിന്റെ കൈവരിയിൽ ബൈക്ക് ഇടിച്ച് പിന്‍സീറ്റ് യാത്രികനായ യുവാവ് മരിച്ചു. ചേരാനല്ലൂര്‍ വാരിയത്ത് വീട്ടില്‍ മിഷാല്‍ ആന്റണിയാണ് (25) മരിച്ചത്. നേവല്‍ബേസിന് സമീപം തേവര പാലത്തിൽ തിങ്കളാഴ്ച രാത്രി 12.30നായിരുന്നു അപകടം. മിഷാലിന്റെ സുഹൃത്ത് ചേരാനല്ലൂർ സ്വദേശി അരവിന്ദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സിനിമ കാണാൻ വന്നതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തോപ്പുംപടിയിൽ വന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും യാത്രക്കാരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഹാർബർ പൊലീസ് കേസെടുത്തു. പരേതനായ വി.ജെ. ആന്റണിയാണ് മിഷാലിന്റെ പിതാവ്. മാതാവ്: ബീന ആന്റണി. സഹോദരൻ: വിൻസ്റ്റൺ.