കോന്നി: കോന്നിയിലെ ഫ്ലാറ്റിൽ വനംവകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കോവൂർ അരിനെല്ലൂർ പള്ളത്ത് കിഴക്കേതിൽ ആർ. സുരേഷാണ് (46) മരിച്ചത്. കോന്നി ഫോറസ്റ്റ് വെറ്ററിനറി ആശുപത്രിയിൽ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. കോന്നി മാമൂട്ടിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. കോന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.