കുളനട: മൊബൈൽ ഫോൺ നൽകാത്തതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ചു. മെഴുവേലി അനുരാഗ്ര വീട്ടിൽ ശ്രീദേവ് ശ്രീജിത്താണ് (17) കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ തൂങ്ങി മരിച്ചത്. നിരന്തര ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്യുകയും തുടർന്ന് ഫോൺ പിടിച്ചുവാങ്ങുകയുമായിരുന്നു. കിടങ്ങന്നൂർ നാൽക്കാലിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ഇലവുംതിട്ട പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചു.