സുൽത്താൻ ബത്തേരി: കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കോട്ടൂർ കോളനിയിലെ മാധവന്റെയും ഇന്ദിരയുടെയും മകൻ ജിതിനാണ് (31) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അയൽവീട്ടിലെ വാഷിങ് മെഷീൻ അറ്റകുറ്റപ്പണിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ജയേഷ്, ജിനീഷ്.