കാലടി: പുതിയേടം മഠസിമനയിൽ പരേതനായ ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻ ദാമോദരൻ നമ്പൂതിരി (69) നിര്യാതനായി. തിരുനായത്തോട് ശിവനാരായണ ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: തുരുത്തിക്കാല ലത അന്തർജനം (റിട്ട. അധ്യാപിക, തിരുവാണിയൂർ സെന്റ് ഫിലോമിനാസ് എച്ച്.എസ്). മക്കൾ: കീർത്തി, കിരൺ. മരുമകൻ: അനീഷ് നെൻമിനിശ്ശേരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം പുതിയേടം തറവാട്ടുമന വളപ്പിൽ.