പാലക്കാട്: ധോണി പാതിരി നഗറിൽ രവിമണിയുടെ മകൾ ശ്രീലക്ഷ്മി രവി (21) ചെന്നൈയിൽ കാറിടിച്ച് മരിച്ചു. ചെന്നൈ ഐ.ടി കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ. മാതാവ്: ജയലക്ഷ്മി.