മുണ്ടൂർ: ബിരുദ വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കക്കുപ്പടിയിൽ ഹോമിയോ ഡോക്ടർ രാജീവിന്റെ മകൻ ആദിത്യനെയാണ് (21) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ യുവ ക്ഷേത്ര കോളജ് കോമേഴ്സ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. കോളജിന് എതിർവശത്ത് വാടക കെട്ടിടത്തിൽ മൂന്ന് പേർക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് സുഖമില്ലെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നതായി കോളജ് അധികൃതർ പറഞ്ഞു. തുടർന്ന് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി കോങ്ങാട് പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ.