താനൂർ: താനൂരിലെ പഴയ കാല മുസ്ലിം ലീഗ് നേതാവായിരുന്ന പി.പി. പരീതിന്റെ ഭാര്യയും അഡ്വ. പി.പി. റഹൂഫിന്റെ മാതാവുമായ എ.കെ. ആമിന (64) നിര്യാതയായി. മറ്റു മക്കൾ: റിയാസ് (ബിസിനസ്), അബ്ദുറാസിഖ് (അധ്യാപകൻ, ജെ.എം.എച്ച്.എസ് തിരൂർ). മരുമക്കൾ: ഖദീജ (അധ്യാപിക, എം.എം.എച്ച്.എസ് കൂട്ടായി), ശഹല (അധ്യാപിക, എൻ.എം.എ.എൽ.പി.എസ് കെ. പുരം), ശബീബ. സഹോദരങ്ങൾ: എ.കെ. കുഞ്ഞാവ, എ.കെ. മുഹമ്മദ് കുട്ടി, എ.കെ. ഖദീജ, പരേതരായ കുഞ്ഞൻ ബാവ, കുഞ്ഞാവുട്ടി.