പുൽപറ്റ: കാരാപറമ്പ് എളയോടത്ത് അബൂബക്കർ ഹാജി (67) നിര്യാതനായി. പുൽപറ്റ മുൻ പഞ്ചായത്തംഗം, മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, സംസ്ഥാന റേഷൻ ഡീലേഴ്സ് അസോസിയേഷൻ ട്രഷറർ, മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, പുൽപറ്റ സഹകരണ ബാങ്ക് പ്രസിഡൻറ്, അൽ അൻസാർ വെൽഫെയർ സൊസൈറ്റി കിഴിശ്ശേരി കമ്മിറ്റി അംഗം, തൃപ്പനച്ചി അൽ ഫാറൂഖ് യത്തീംഖാന കമ്മിറ്റി അംഗം, കാരാപറമ്പ് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ പുൽപറ്റ പഞ്ചായത്ത് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ യൂനിയൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: ജമീല കണ്ണിയത്ത്, കെ.പി ഖദീജ. മക്കൾ: മുഹമ്മദാലി, നൗഷാദലി, അബ്ദുറസാഖ്, തസ്നീം അലി, മുഹമ്മദ് നസീം, ഹസീബ്, അസ്മാബി, ജസ്ന. മരുമക്കൾ: മുജീബ് റഹ്മാൻ കണ്ണിയൻ, നൗഫൽ തോട്ടേക്കാട്, പി. ഷംലി, ആസിമ കൊരമ്പയിൽ, ഷറീന, മഹ്ഷൂക്ക, ഹിന്ദ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ചെറിയ മുഹമ്മദ്, പരേതരായ കുഞ്ഞിമുഹമ്മദ്, അബ്ദുല്ല ഹാജി.