മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചോട് മേമടത്തിൽ ജോർജ് മാത്യുവിന്റെ ഭാര്യ ഫിലോമിന ജോർജ് (74) നിര്യാതയായി. റിട്ട. ഹൈസ്കൂൾ അധ്യാപികയും തോട്ടക്കര തടത്തിൽ കുടുംബാംഗവുമാണ്. മക്കൾ: സിനി (അബൂദബി), സിജു (സൗദി), സിനോയ് (ബംഗളൂരു). മരുമക്കൾ: ജയ്സൺ കോടിക്കുളം, തുഷാര കല്ലൂർക്കാട്, ജോർളി ആയവന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വാഴപ്പിള്ളി നിരപ്പ് മാക്സ് മില്ലിയൻ കോൽബെ പള്ളി സെമിത്തേരിയിൽ.