പള്ളിക്കര: കിഴക്കേ മോറക്കാല തടിയൻ പരേതനായ ടി.കെ. വർഗീസിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. അല്ലപ്ര ഞെളിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാസ് (കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം സെക്രട്ടറി), കുര്യാക്കോസ് (സെന്റ് തോമസ് കോളജ്, പുത്തൻകുരിശ്), സാബു (കേരള സ്റ്റേറ്റ് സി ആപ്റ്റ്), സണ്ണി (ബിസിനസ്). മരുമക്കൾ: മേരി, ബീന (അധ്യാപിക), സിനി, സിനി (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളിക്കര വി. മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.