കോട്ടപ്പടി: പുതുക്കുന്നത്ത് പോൾ വർഗീസ് (66) നിര്യാതനായി. തോളേലി എം.ഡി ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ലിസി കോട്ടപ്പടി കൊറ്റാലിൽ കുടുംബാഗം (കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. സൗമ്യ പോൾ (അബൂദബി), ഡോ. സചിൻ ജി. പോൾ (അസോ. പ്രഫസർ, ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ്, മൂവാറ്റുപുഴ). മരുമക്കൾ: ജോബിൻ കുര്യാക്കോസ് പൂണാട്ട് പഴന്തോട്ടം (അബൂദബി), ആൻ മേരി ജോസ് മേടമന പിറവം (അസി. പ്രഫ. മംഗളം കോളജ് ഓഫ് എൻജിനീയറിങ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ.