കൂത്താട്ടുകുളം: ഒലിയപ്പുറം പുതിയവീട്ടിൽ വി.ടി. മാണി (ബേബി -82) നിര്യാതനായി. ഒലിയപ്പുറം ക്ഷീരസംഘം, വടകര ഗ്രന്ഥശാല എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞുമോൾ (കുമരകം കരിമിച്ചേരിയിലായ മന്ദിരത്തിൽ കുടുംബാംഗം). മക്കൾ: നീന (റിട്ട. പ്രഫസർ, എം.എ കോളജ്, കോതമംഗലം), നീത ജയിംസ്. മരുമക്കൾ: ജേക്കബ് തോമസ് കളരിക്കൽ (പ്രോജക്ട് മാനേജർ, എം.സി.എസ്.സി ബഹ്റൈൻ), ജയിംസ് ജോസഫ് കൊച്ചുപറമ്പിൽ ചേലാട്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വടകര സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.