മൂവാറ്റുപുഴ: നോർത്ത് മാറാടി അളകാപുരി (കാർത്തുള്ളിൽ) വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ സാവിത്രിയമ്മ (91) നിര്യാതയായി. പട്ടണക്കാട് എസ്.സി.യു സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: കെ. ജ്യോതി (റിട്ട. ജോയന്റ് രജിസ്ട്രാർ, ഹൈകോടതി), കെ. ഉദയ (പഞ്ചായത്ത് സെക്രട്ടറി, പാമ്പാക്കുട), കെ. കാന്തി (അധ്യാപിക, സെന്റ് തോമസ് സ്കൂൾ, മൂവാറ്റുപുഴ), പരേതനായ കണ്ണൻ. മരുമക്കൾ: ജി. മോട്ടിലാൽ (യൂനിറ്റ് മാനേജർ, ജനയുഗം), സജീവ് കുമാർ (എൻജിനീയർ), സനൽ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ).