മട്ടാഞ്ചേരി: രാമേശ്വരം കനാലിൽ മൃതദേഹം ഒഴുകിനീങ്ങുന്ന നിലയിൽ കണ്ടെത്തി. കരുവേലിപ്പടി ഭാഗത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. നടപടികൾക്കുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.