അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പറവൂർ പെരുവാരം ചെറുപറമ്പിൽ അജയഘോഷിന്റെ ഭാര്യ ബിജികുമാരിയാണ് (47) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വ്യൂ പോയന്റിന് സമീപമാണ് അപകടം. ബന്ധു ശ്യാമളന്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ടാണ് ബിജി കുമാരി അതിരപ്പിള്ളിയിലെത്തിയത്. അതിനുശേഷം ഓട്ടോയിൽ വെള്ളച്ചാട്ടം കാണാൻ പോകുന്നതിനിടെയാണ് അപകടം. പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ബിനീഷ് കൃഷ്ണ, യദുകൃഷ്ണ. ഭർത്താവ് വിദേശത്താണ്. സംസ്കാരസമയം തീരുമാനിച്ചിട്ടില്ല.