മരട്: കുണ്ടന്നൂരില്‍ മകന് പിന്നാലെ മരണവാര്‍ത്തയറിഞ്ഞ പിതാവും മരിച്ചു. നെല്ലിക്കല്‍ തീരദേശ റോഡിലെ ഹരിഹരനാണ് (71) മരിച്ചത്. മകൻ ഷാജി (51) വ്യാഴാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. അർബുദബാധിതനായി ഷാജി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകന്റെ മരണ വിവരമറിഞ്ഞ് ഹരിഹരന് ബോധംകെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന്, മരട് പി.എസ് മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കൊച്ചുപെണ്ണ്. മറ്റ് മക്കള്‍: ഷാലു, ഷൈജ. മരുമക്കള്‍: ജിജി, പ്രിയ, പരേതനായ ചന്ദ്രബോസ്. ഷാജിയുടെ ഭാര്യ: ജിജി. മക്കള്‍: ജിതിന്, നിതിന്‍.