ദുബൈ: പത്തനംതിട്ട റാന്നി അത്തിക്കയം കൊച്ചുകുളം കുടമുരട്ടി കൂട്ടത്തിൽപറമ്പിൽ ഷാജഹാൻ (41) ദുബൈയിൽ നിര്യാതനായി. ദുബൈ എയർപോർട്ടിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു താമസം. ഭാര്യ നദീറയും അഞ്ചാംക്ലാസ് വിദ്യാർഥിനി ഐഷയും ഒപ്പം താമസിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.