അരൂർ: ഗൃഹനാഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ഐശ്വര്യയിൽ (കണ്ടത്തിൽ) രാജേഷാണ് (49) മരിച്ചത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. പത്ത് മാസമായി അരൂർ പഞ്ചായത്തിലെ 18ാം വാർഡിലെ വാടക വീട്ടിൽ ഒന്നാം നിലയിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കൾ: അശ്വിനി, ഐശ്വര്യ.