ചങ്ങനാശ്ശേരി: ആലയിൽ പരേതനായ മുഹമ്മദാലി റാവുത്തറുടെ മകൻ അബ്ദുൽ ഖാദർ (82, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഇസ്ലാമിക് കൾചറൽ ഓർഗനൈസേഷൻ സ്ഥാപക നേതാക്കളിലൊരാളും ദീർഘകാലം പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സാജിദ്, സമീഹ്, സഈദ, സജദ. മരുമക്കൾ: മാഹീൻ, ഹക്കിം, സുമയ്യ, ഷഹന. മൃതദേഹം മകൻ സാജിദിന്റെ വസതിയിൽ (ഓവേലി മസ്ജിദിനുസമീപം). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12.30ന് പുതൂർപ്പള്ളി ഖബർസ്ഥാനിൽ.