താഴത്തുവടകര: കിഴക്കേക്കുറ്റ് കെ.വി. ആന്റണിയുടെ ഭാര്യ മോളിക്കുട്ടി ആന്റണി (കുഞ്ഞമ്മ -75) നിര്യാതയായി. നാലുകോടി വേഷ്ണാൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, അജി, അനി, അജു. മരുമക്കൾ: ഷീന അനിൽ, ടീന അജി, ബിനു ജോസഫ്, ലിൻഡ അജു. മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം മകൻ അനിൽ ആന്റണിയുടെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം വൈകീട്ട് 3.30ന് താഴത്തുവടകര ലൂർദ്മാത പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.