മണർകാട്: തലപ്പാടി പാടത്തുമാപ്പിള കുടുംബം ഈരേച്ചേരിൽ കെ. ഇ. വർഗീസ് (കുഞ്ഞച്ചൻ -82) നിര്യാതനായി. ഭാര്യ: വാകത്താനം ഈഴകുന്നേൽ കുഞ്ഞുമോളി. മക്കൾ: വിനോദ് (ബഹ്റൈൻ), മനോജ്, മഞ്ജു. മരുമക്കൾ: മാലം കാലായിൽ മഞ്ജു (ബഹ്റൈൻ), വില്ലൂന്നി കാട്ടുപാറ നൈസി, തിരുവഞ്ചൂർ മരവത്ത് ചാക്കോച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.