പേരൂർ: പ്രശസ്ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (53) നിര്യാതനായി. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായി. മാത്തൂർ ഗോവിന്ദൻകുട്ടി, കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർക്കൊപ്പം മുരളീധരൻ നമ്പൂതിരി അവതരിപ്പിച്ച സ്ത്രീവേഷങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദക പ്രീതി പിടിച്ചു പറ്റി. കുമാരനല്ലൂർ എലവന്നാട്ട് ഇല്ലത്ത് പരേതനായ ഇ.കെ. നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്റെയും മകനാണ്. പേരൂർ മൂലവള്ളിൽ ഇല്ലത്ത് ഗീതാലാലാണ് ഭാര്യ. സഹോദരങ്ങൾ: ഇ.എൻ. ശോഭനാദേവി, ഇ.എൻ. രാധാകൃഷ്ണൻ നമ്പൂതിരി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പേരൂർ മൂലവള്ളിൽ വീട്ടുവളപ്പിൽ.