മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ. മാത്യു അത്തിക്കൽ (80) നിര്യാതനായി. ദ്വാരക വിയാനിഭവനിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. രൂപതയിലെ കാരയ്ക്കാമല, ശിശുമല, പോരൂര്‍, ചെന്നലോട്, കണ്ണൂർ അടക്കാത്തോട്, കല്ലോടി, പടമല, അരിഞ്ചേര്‍മല ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു. മദ്യവർജന പ്രസ്ഥാനത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2010-12 കാലഘട്ടത്തില്‍ ജഗദല്‍പുർ മിഷനില്‍ ജോലി ചെയ്തിരുന്നു. ‘വിളക്ക് കത്തിക്കുക, വഴി കാണിക്കുക’ എന്ന പേരില്‍ ഹിന്ദി ഭാഷയില്‍ വിശ്വാസപരിശീലനഗ്രന്ഥം രചിച്ചിട്ടുണ്ട്. സഹോദരങ്ങൾ: വര്‍ഗീസ്, ഫാ. ജേക്കബ് അത്തിക്കല്‍, മറിയം. മൃതദേഹം തിങ്കളാഴ്ച 10.30 മുതല്‍ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ കാർമികത്വത്തിൽ ദ്വാരകയിലെ വൈദികസെമിത്തേരിയിൽ സംസ്കരിക്കും.