മാഞ്ഞാലി: മാട്ടുപുറം മണലിൽ വീട്ടിൽ പരേതനായ അഞ്ചാംപരുത്തിക്കൽ അലിയുടെ ഭാര്യ പാനായിക്കുളം തട്ടാൻവീട്ടിൽ കുടുംബാംഗം ഐഷകുഞ്ഞ് (88) നിര്യാതയായി. മക്കൾ: സുഹറ, അബൂബക്കർ സിദ്ദീഖ്, മറിയംബീവി, മുഹമ്മദ് അഷറഫ് (മാഞ്ഞാലി സർവിസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി), യൂനസ്, സക്കരിയ (സംസ്ഥാന ടൂറിസം വകുപ്പ്, ആലുവ), പരേതനായ ജമാലുദ്ദീൻ. മരുമക്കൾ: അബ്ദുൽ കെരീം (റിട്ട. കാർഷിക വികസന ബാങ്ക്, ആലുവ), റുക്കിയ, സക്കീന, തസ്നീം, റഷീദ, റെസീന, പരേതനായ മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് മാട്ടുപുറം കൈമൾ തുരുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.