കോട്ടായി: മധ്യവയസ്കന്റെ മൃതദേഹം അടച്ചിട്ട വീട്ടിനുള്ളിൽ കണ്ടെത്തി. കോട്ടായി മുണ്ടിയൻ കാവ് ചേന്ദംകാട് മൂപ്പൻപുര മണിയുടെ (58) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ കണ്ടത്. ഇയാളുടെ ഭാര്യാസഹോദരൻ 10 ദിവസം മുമ്പ് മരിച്ചതിനാൽ ഭാര്യയും മക്കളും മണ്ണാർക്കാട്ടെ തറവാട്ടുവീട്ടിലായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി കോട്ടായി പൊലീസ് പറഞ്ഞു. കർഷകനാണ് മണി. ഭാര്യ: പുഷ്പാവതി. മക്കൾ: അഖിൽ, നിഖിൽ. സഹോദരങ്ങൾ: പൊന്നൻ, ശിവദാസൻ, കുട്ടൻ.