പൂക്കോട്ടുപാടം: തട്ടിയേക്കൽ പരേതനായ പെരിങ്ങാട്ടുച്ചോല അലവിക്കുട്ടി ഹാജിയുടെ മകൻ ജാഫർ (53) ഖത്തറിൽ നിര്യാതനായി. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് ഖത്തറിലേക്ക് തിരിച്ചു പോയത്. മൃതദേഹം നാട്ടിലെത്തിക്കും. മാതാവ്: ഫാത്തിമ. ഭാര്യ: മിനി. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിർ, ഉവൈസ്.