കിഴക്കമ്പലം: മതിൽ കെട്ടുന്നത് റോഡിലേക്ക് കയറിയെന്ന് ആരോപിച്ച് അയൽവാസിയും ബന്ധുവും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഊരക്കാട് ചെമ്മലപടി മുരിങ്ങനാട്ട് ചന്ദ്രശേഖരനാണ് (69) മരിച്ചത്. സഹോദരന്റെ മകൻ അജികുമാറാണ് റോഡിനോട് ചേർന്ന് മതിൽ കെട്ടിയത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഘർഷം. പരിക്കേറ്റ ചന്ദ്രശേഖരനെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തലയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് തിങ്കളാഴ്ച മരിച്ചു. ഭാര്യ: അംബിക. മക്കൾ: അനൂപ്, അനീഷ, മരുമക്കൾ: ജയൻ, അഞ്ജു.