കായംകുളം: സഹോദരനും സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ കായലിലേക്കുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കീരിക്കാട് തെക്ക് മരങ്ങാട്ട് കണ്ടത്തില്‍ പൊടിയന്റെ മകൻ ഷൈലേഷിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. മൂലശ്ശേരില്‍ ക്ഷേത്രത്തിന് സമീപം കായൽ തീരത്തിരിക്കുമ്പോൾ ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: തങ്കമണി. സഹോദരങ്ങൾ: ഗോപൻ, ശോഭ, സനീഷ്, ജിജി.