ചേർത്തല: മരം വെട്ടുന്നതിനിടെ തടി ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണനാണ് (52) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചേർത്തല 11ാം മൈൽ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മഠത്തിന് സമീപം കാലായിക്കൽ രാമചന്ദ്രനുവേണ്ടി മരം മുറിക്കുമ്പോഴാണ് അപകടം. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.